A creative educational movement of Kerala Sastrasahithya Parishad.

Know it, Tell it & Fight for it



Thursday, April 15, 2010

അന്വേഷണം 2010

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൊല്ലം ജില്ലാ പഠനകേന്ദ്രം ഒരു പുതിയ സംരംഭത്തിനു തുടക്കം കുറിക്കുകയാണ് .
അന്വേഷണം 2010
കുറെ ശാസ്ത്ര പരീക്ഷണങ്ങളുടെ വീഡിയോകളാണിവ.
കുട്ടികള്‍ തന്നെയാണിവ ചെയ്യുന്നത് .
പരീക്ഷണങ്ങള്‍ വീഡിയോയില്‍ കാണുകയല്ല, സ്വയം ചെയ്തുനോക്കുകയാണ് വേണ്ടത് എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.
ഈ പരിപാടിയിലുടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത് ഇത്ര മാത്രം.
  1. നമുക്ക് ചുറ്റും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യാനാകും എന്ന് ബോധ്യപ്പെടുത്തുക.
  2. വീഡിയൊയില്‍ കണ്ട പരീക്ഷണങ്ങള്‍ സ്വയം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.
  3. ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ പ്രേരിപ്പിക്കുക.
  4. ക്ലാസ്സ്‌ മുറികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്തു കാണിക്കാന്‍ അധ്യാപകരെ സജ്ജരാക്കുക.
  5. എല്ലാ മാസവും 1 നും 15 നും ഓരോ പരീക്ഷണങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു.
    പരീക്ഷണങ്ങള്‍ കാണുക, പ്രതികരിക്കുക.
പഠനകേന്ദ്രം ലക്ഷ്യമാക്കുന്നു
  • അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പാഠഭാഗവുമായി ബന്ധപ്പെട്ട അധികവിവരങ്ങള്‍ ലഭ്യമാക്കുന്ന വീഡിയോ സീഡികളും പവര്‍ പൊയിന്റ്റുകളും നിര്‍മിക്കുക.
  • ക്ലാസ്സ്‌ മുറികളില്‍ അധ്യാപകര്‍ക്ക് ഐടീ സാദ്ധ്യതകള്‍ ഉപയോഗിച്ച് ആശയവിനിമയം സുഗമമാക്കാനുള്ള മാതൃകകള്‍ നിര്‍മിക്കുക.
  • കുട്ടികളുടേയും യുവതീയുവാക്കളുടേയും സഹവാസ ക്യാംപുകള്‍ക്ക്‍് ആവശ്യമായ മൊഡ്യൂളുകള്‍ നിര്‍മിക്കുക.
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസത്തിന്ന് ഐടീ സാധ്യതകള്‍ ഉപയോഗിച്ചുള്ള കോഴ്സ് മെറ്റീരിയല്സ് തയ്യാറാക്കുക.
  • സമാനമായ മറ്റു പ്രവര്‍ത്തനങ്ങളും ..................


Followers