അന്വേഷണം 2010
കുറെ ശാസ്ത്ര പരീക്ഷണങ്ങളുടെ വീഡിയോകളാണിവ.
കുട്ടികള്‍ തന്നെയാണിവ ചെയ്യുന്നത് .
പരീക്ഷണങ്ങള്‍ വീഡിയോയില്‍ കാണുകയല്ല, സ്വയം ചെയ്തുനോക്കുകയാണ് വേണ്ടത് എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.
ഈ പരിപാടിയിലുടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത് ഇത്ര മാത്രം.
- നമുക്ക് ചുറ്റും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇത്തരം ശാസ്ത്ര പരീക്ഷണങ്ങള്‍ ചെയ്യാനാകും എന്ന് ബോധ്യപ്പെടുത്തുക.
- വീഡിയൊയില്‍ കണ്ട പരീക്ഷണങ്ങള്‍ സ്വയം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.
- ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താന്‍ പ്രേരിപ്പിക്കുക.
- ക്ലാസ്സ് മുറികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്തു കാണിക്കാന്‍ അധ്യാപകരെ സജ്ജരാക്കുക.
- എല്ലാ മാസവും 1 നും 15 നും ഓരോ പരീക്ഷണങ്ങള്‍ അപ്‌ലോഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു.
പരീക്ഷണങ്ങള്‍ കാണുക, പ്രതികരിക്കുക.
വളരെ നല്ല ഉദ്യമം... തുടരുക.. ആശംസകള്‍..
ReplyDeleteഎല്ലാ അണിയറ ശില്പികള്‍ക്കും ആശംസകള്‍!!!
ReplyDeleteഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ എല്ലാവിധ ആശംസകളും...
ReplyDeleteനവ യുഗ ശില്പികളെ,
ReplyDeleteനിങ്ങള്‍ക്ക് ഒരായിരം ആശംസകള്‍ !കുഞ്ഞ് ജനിച്ചു വീഴും മുന്‍പ് ഇംഗ്ലീഷ് പറയാന്‍ ഭാര്യായുടെ പ്രസവം ഇംഗ്ലണ്ടില്‍ ആകുന്ന,ആള്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ സര്‍വതും സമര്‍പ്പിയ്ക്കുന്ന നവലിബറല്‍ മഹാന്‍മാര്‍ ജീവിയ്കുന്ന നമ്മുടെ ഈ മണ്ണില്‍ നിന്നും അന്ധവിശ്വാസങ്ങളക്കും അനാചാരങ്ങളക്കും എതിരെ യുക്തിയും ശാസ്ത്രബോധം ഉള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിങ്ങളുടെ ഈ പുതിയ കാല്‍വെയ്പ്നു സാധിയ്കട്ടെ എന്നാശംസിയ്ക്കുന്നു.